2014, ജൂലൈ 3, വ്യാഴാഴ്‌ച

മക്കളെ സ്നേഹിക്കുന്ന എല്ലാ അപ്പന്മാർക്കും വേണ്ടി



ഒരു വിവാഹം കഴിച്ചു എന്നതിനേക്കാളേറെ എനിക്ക് സന്തോഷം നല്‍കിയത് ഞാനൊരു കുഞ്ഞിന്റെ പിതാവായപ്പോഴാണ്. അപ്പോഴാണ് ഒരു അപ്പന്റെ വില മനസിലാവുക. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ വലിയൊരു സ്നേഹക്കണ്ണിയാണ് മക്കള്‍.
ഇപ്പോഴുണ്ടാകുന്ന കുഞ്ഞുങ്ങളെല്ലാം മാതാപിതാക്കന്മാരെ സാകൂതം നോക്കിയിരിക്കുകയാണ്. അപ്പനും അമ്മയും കലഹിക്കുമ്പോള്‍ ആ കുഞ്ഞുമനസ്സാണ് കലങ്ങുന്നത്. ദയവുചെയ്തു മക്കളുടെ മുന്‍പില്‍ നിങ്ങള്‍ കയര്‍ത്തു സംസാരിക്കരുത്; കലഹിക്കരുത്. ഒരുകാര്യമോര്‍ക്കുക നിങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായാല്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ക്കല്ല ആ കുഞ്ഞിനു  പ്രാധാന്യം നല്‍കുക. ആ കുഞ്ഞിന്റെ മാനസിക വളര്‍ച്ചയ്ക്കും ആരോഗ്യപ്രധമായ ഭാവിയ്ക്കും  വേണ്ടി നമ്മുടെ താല്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കാതിരിക്കുക. അപ്പന്മാരാണ് ഇതിന് മുന്‍ കൈ എടുക്കേണ്ടത്.
പരമാവധി കുഞ്ഞുങ്ങള്‍ക്കായി വീട്ടില്‍ നല്ലൊരന്തരീക്ഷം ഉണ്ടാക്കുക. അവര്‍ക്കൊപ്പം സംസാരിക്കുക അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക.
മക്കളെ വാത്സല്യത്തോടെ സ്നേഹിക്കുകയും, അവര്‍ക്കായി സകലതും ത്യജിക്കുകയും ചെയ്യുന്ന എല്ലാ അപ്പന്മാക്കും ആശംസകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ